Welcome to SREE NARAYANA COLLEGE KANNUR

  • sncollegekannur@gmail.com
  • 0497 - 2731085, Fax : 91- 497 - 2731400
What's Happening

Latest News

എൻ.എസ്.എസ്. വാരാഘോഷം
ശ്രീനാരായണ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് 20, 21 സംയുക്താഭിമുഖ്യത്തിൽ “പ്രഭോരം” എന്ന പേരിൽ എൻ.എസ്.എസ്. വാരാഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. സെപ്റ്റംബർ 25-ാം തീയതി വ്യാഴാഴ്ച മാനസ ഗ്രാമത്തിലെ സമാജ് വാദി നഗർ നിവാസികൾക്കായി ലൈബ്രറിയും സഹായപഠന പദ്ധതിയും ആരംഭിച്ചു. കണ്ണൂർ സർവകലാശാല ഡി.എസ്.എസ്. ഡോ. സുജിത് കെ.വി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വായനയും കലയും മാത്രമാണ് നമ്മുടെ യഥാർത്ഥ ലഹരി ആവേണ്ടത്. എല്ലാ മയക്കുമരുന്നുകളിലും നിന്ന് വരും തലമുറയെ രക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്നും വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകാൻ എൻ.എസ്.എസ്. നു സാധിക്കട്ടെയെന്നും ആശംസിച്ചു. കൂടാതെ അവിടെ നടത്താൻ കഴിയുന്ന വരുംകാല പ്രവർത്തനങ്ങളെ കുറിച് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. സുജിത് കെ.വി നിർദേശം നൽകി.