കണ്ണൂർ ശ്രീ നാരായണ കോളജിലെ IQAC യും ജൈവവൈവിധ്യ ക്ലബും ചേർന്ന് കണ്ണൂർ മാർക്കിൻ്റെ ആഭിമുഖ്യത്തിൽ
ലോക തണ്ണീർത്തട ദിനം ആഘോഷിച്ചു.
കാട്ടാമ്പള്ളി നീർത്തടത്തിൽ പരിപാടി ഡോ.ഖലീൽ ചൊവ്വ ഉദ്ഘാടനം ചെയ്തു. മാർക്ക് പ്രസിഡെണ്ട് . ഡോ. രോഷ്നാഥ് രമേഷ്, ഡോ. കെ.പി പ്രശാന്ത്, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.
ലോകമെമ്പാടുമുള്ള സർക്കാരുകളും കമ്മ്യൂണിറ്റികളും വിവിധ ഗ്രൂപ്പുകളും വ്യക്തികളും തണ്ണീർത്തട ദിനാചരണം ലോക മെണ്ടും ന്ന കൊണ്ടാടുന്നു
സോഷ്യൽ മീഡിയ, റേഡിയോ, ടിവി പ്രക്ഷേപണങ്ങൾ, പത്രങ്ങൾ എന്നിവയിലൂടെയും ഈ ദിനം പ്രമോട്ട് ചെയ്യുന്നുണ്ട്.
കണ്ണൂർ ശ്രീനാരായണ കോളേജിലെ സസ്യശാസ്ത്ര ബിരുദ വിദ്യാർത്ഥികൾക്ക് കാട്ടാമ്പള്ളി നീർത്തടത്തിലെ സന്ദർശനം അത്യന്തം മനോഹരവും വിജ്ഞാനപ്രദവുമായിരുന്നു. 'കൊച്ചയും മീനും' എന്ന പേരിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ 23 വിദ്യാർത്ഥികളും അധ്യാപകരും ഗവേഷകരും പങ്കെടുത്തു.
വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിന് മാർക്കിന്റെ റെസ്ക്യൂ ടീം സജീവമായി ഇടപെട്ടു. പക്ഷിനിരീക്ഷണ സെഷനെ ഡോ. ഖലീൽ ചൊവ്വ നയിച്ചപ്പോൾ, ജൈവവൈവിധ്യ പഠനത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഡോ. കെ. പി. പ്രശാന്ത് അവതരിപ്പിച്ചു. കാട്ടാമ്പള്ളി പുഴയിലെ മത്സ്യസമ്പത്തിനെ കുറിച്ചും വിവിധ മീൻപിടുത്ത രീതികളെക്കുറിച്ചും ഡോ. രോഷ് നാഥ് വിശദീകരിച്ചു.
ഈ പഠനയാത്ര വിദ്യാർത്ഥികൾക്ക് പ്രകൃതിയെ അടുത്തറിയാനും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും മികച്ച അവസരമായി.