എസ് എൻ കോളേജ് എൻ എസ് എസ് യൂണിറ്റ് 20, 21ന്റെ ആഭിമുഖ്യത്തിൽ 2025 നവംബർ 20 വ്യാഴാഴ്ച കോളേജ് ക്യാമ്പസിൽ വാഴ കൃഷി പരിപാടി വിജയകരമായി സംഘടിപ്പിച്ചു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജീഷ്ണ എം.വിയും നിതിന്യ ആർയും ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.
വളണ്ടിയർമാർ കോളേജ് ക്യാമ്പസിലെ നിർദ്ദിഷ്ട സ്ഥലം വൃത്തിയാക്കുകയും കുഴി കുത്തി വാഴ കന്ന് നട്ടെടുക്കുന്നതിനായി ആവശ്യമായ ജൈവ വളങ്ങൾ ഒരുക്കുകയും ചെയ്തു.
NSS സെക്രട്ടറിമാരും വളണ്ടിയർമാരും ചേർന്ന് വാഴ കന്നുകൾ നട്ട് കൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാവരും ഒന്നിച്ച് പ്രവർത്തിച്ചതിനാൽ പരിപാടി സജീവവും ഉത്സാഹജനകവും ആയി മാറി. തുടർന്ന് വളണ്ടിയർമാർ കോളേജ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ, വരണ്ട ഇലകൾ, അനാവശ്യ വസ്തുക്കൾ എന്നിവ നീക്കം ചെയ്ത് പരിസരം ശുചിയാക്കി