ശ്രീനാരായണ കോളേജ് എൻ.എസ്.എസ് യൂണിറ്റ് 20,21 പാലിയേറ്റീവ് വിംഗിൻ്റെ ഭാഗമായി ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 1:00 മണിക്ക് സി.പി ചെയർ സമർപ്പണ പരിപാടി സംഘടിപ്പിച്ചു.
നിരവധി അദ്ധ്യാപക കൂട്ടായ്മയിലൂടെ സമർപ്പിച്ച CP ചെയറിൻ്റെ ഉദ്ഘാടന കർമ്മത്തിൽ എൻ .എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ജീഷ്ണ എം.വി സ്വാഗതംപറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.പി പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് മലയാളം ഡിപ്പാർട്ട്മെൻ്റ് അദ്ധ്യാപകരായ ശ്രീമതി ശ്രീലത ഇ. , ഡോ.ഷനോജ് എം.പി, എൻ. എസ്. എസ് സെക്രട്ടറി അഭിന എന്നിവർ സംസാരിച്ചു. മലയാളം വിഭാഗം ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അമൃതിന് പ്രിൻസിപ്പാൾ സി. പി ചെയർ കൈമാറി . എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ശ്രീ നിതന്യ ആർ നന്ദി പറഞ്ഞു.