ശ്രീ നാരായണ കോളേജ് NSS യൂണിറ്റ് 20, 21-ന്റെ നേതൃത്വത്തിൽ ജൂലൈ 15ന് രാവിലെ 10 മണിക്ക് ന്യൂ ഇന്ത്യാ ലിറ്ററസി പോഗ്രാംസംഘടിപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ജീഷ്ണ എം.വി സ്വാഗതം പറഞ്ഞു.പരിപാടിയുടെ പ്രധാനഭാഗമായ ഓറിയന്റേഷൻ പ്രോഗ്രാം സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ ഷാജു ജോൺ കൈകാര്യം ചെയ്തു.
ക്ലാസിൽ മുഖ്യമായി സാക്ഷരതയുടെ ആവശ്യകത, അതിന്റെ പ്രാധാന്യം, സാക്ഷരത ലഭിക്കാതവരെ കണ്ടെത്തുന്നതിന്റെ പ്രക്രിയ, അവർക്കായി ആദ്യപടിയായി വിദ്യാഭ്യാസം എത്തിക്കാൻ സ്വീകരിക്കേണ്ട നടപടികൾ എന്നിവയെ കുറിച്ചാണ് കേന്ദ്രീകരിച്ചത്.
NSS വളണ്ടിയറായ ശിൽപ തന്റെ ഫീഡ്ബാക്ക് പങ്കുവെച്ചു. NSS പ്രോഗ്രാം ഓഫീസർ ശ്രീമതി നിതന്യ. ആർ ഈ വിഷയത്തിൽ വളണ്ടിയർമാർക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഉൾപ്പെടുത്തിക്കൊണ്ട് നന്ദിഭാഷണം നടത്തി