0497 - 2731085, Fax : 91- 497 - 2731400
  sncollegekannur@gmail.com
sncollege

NEWS


കണ്ണൂർ ശ്രീ നാരായണ കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗവും കോളജ് IQAC യും ചേർന്ന് മാധ്യമ സെമിനാർ നടത്തി. കോളജ് പ്രിൻസിപ്പാൾ ഡോ. കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ഡോ. അരുൺ കുമാർ കെ. Media and Democracy: Reconceptualizing the role of Media എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന സെമിനാറിൽ Democracy and Print Media എന്ന വിഷയത്തിൽ മാതൃഭൂമിയിലെ ലേഖകൻ ശ്രീ. കെ. ബാലകൃഷ്ണൻ ക്ലാസെടുത്തു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് പ്രൊഫസർ ഡോ. ബിജു പി. ആർ Democracy and Social Media എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന സെഷനിൽ വിദ്യാർത്ഥികൾ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ശ്രീ. ശ്രീനിഷ് ടി.വി, ഡോ. കെ.പി. പ്രശാന്ത്, ഡോ. വന്ദന, ഡോ. രാജീവ്, ശ്രീ. കെ. പ്രകാശൻ എന്നിവർ പ്രസംഗിച്ചു