0497 - 2731085, Fax : 91- 497 - 2731400
  sncollegekannur@gmail.com
sncollege

NEWS


കായിക മേഖലയിൽ മികവുതെളിയിച്ച എസ് എൻ കോളജിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് കോളേജിൻ്റെയും IQAC യുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി


കണ്ണൂർ എസ് എൻ കോളജിലെ പൂർവ്വ വിദ്യാത്ഥികളും കായിക മേഖലയിൽ മികവുതെളിയിച്ച കായിക താരങ്ങളുമായ കഴിഞ്ഞ വർഷത്തെ ദ്യാൻചന്ദ് പുരസ്‌കാര ജേതാവായ കെ സി ലേഖ, ഇന്ത്യൻ ഇൻ്റർനാഷണൽ ഫുട്ബോളർമ്മാരായ സഹൽ അബ്ദുൽ സമദ്, സി കെ വിനീത്, സന്തോഷ് ട്രോഫി ഗോൾ കീപ്പർ മിഥുൻ വി എന്നിവർക്ക് കോളേജിൻ്റെയും IQAC യുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ ഉത്ഘാടനം എസ് എൻ കോളജ് പൂർവ്വ വിദ്യാർത്ഥിയും രാജ്യ സഭ അംഗവുമായ അഡ്വ.സന്തോഷ് കുമാർ എം പി നിർവ്വഹിച്ചു. മുഖ്യാതിഥിയായി കമ്മീഷണർ ഓഫ് പോലീസ് കണ്ണൂർ ശ്രീ. ആർ. ഇലംഗോ ഐപിഎസ് പങ്കെടുത്തുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ എസ് എൻ കോളജ് പൂർവ്വ വിദ്യാർത്ഥിയും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് മായ ശ്രീ. ഒ.കെ വിനീഷിനെയും ആദരിക്കുകയുണ്ടായി. ചടങ്ങിൽ സ്വാഗതം സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ.എം പി. ഷനോജ് പറഞ്ഞു. അധ്യക്ഷത കോളജ് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ നിർവ്വഹിച്ചു. ചടങ്ങിൽ ദിലീപ് സുകുമാർ, ഡിസ്ട്രിക്ട് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ശ്രീ. ഷിനിത് പാട്യം, കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. അനൂപ് കേ.വി, പിടിഎ വൈസ് പ്രസിഡൻ്റ് കെ വി. ജയരാജൻ, IQAC കോ- ഓർഡിനേറ്റർ ഡോ. കെ.പി. പ്രശാന്ത്, മുൻ പ്രിൻസപ്പലും കായിക വിഭാഗം മേധാവിയുമായ ഡോ. പി. കെ. ജഗന്നാഥൻ, മുൻ പ്രിൻസപ്പലും അസോസിയേറ്റ് പ്രൊഫസരുമായ ഡോ. എം. കെ. രാധാകൃഷ്ണൻ, ഓഫീസ് സൂപ്രണ്ട് ശ്രീ. കെ. പ്രകാശൻ, കോളജ് യൂണിയൻ ചെയർമാൻ ശ്രീ. അതുൽ സി വി, എന്നിവർ സംസരിച്ചു. നന്ദി കോളജ് പൊളിറ്റിക്കൽ സയൻസ് മേധാവി ശ്രീ. ശ്രീനിഷ് ടി വി രേഖപ്പെടുത്തി. കൂടാതെ എല്ലാവർഷവും മികച്ച കായിക പ്രതിഭകൾക്ക് കൊടുക്കുന്ന കായ്യത്ത് സുകുമാരൻ Endowment വിതരണവും നടക്കുകയുണ്ടായി.