ശ്രീനാരായണ കോളേജ് കണ്ണൂർ എൻ.എസ്.എസ് യൂണിറ്റ് 20,21 ന്റെയും കണ്ണൂർ ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ Genter Justice എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.(18/10/2023 ബുധൻ)തലശ്ശേരി ജില്ലാ കോടതിയിലെ അഭിഭാഷക ശ്രീമതി ജ്യോതി ജഗദീഷ് സെമിനാർ അവതരിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. സി.പി. സതീഷ് സെമിനാർ ഉദ്ഘടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഇ. ശ്രീലത സ്വാഗതവും സുമേഷ് പി സി അധ്യക്ഷതയും വഹിച്ചു.കണ്ണൂർ വനിതാ ശിശുവികസന വകുപ്പ് ജൂനിയർ സൂപ്രണ്ട് ബബിത, എസ് എൻ കോളേജ് എൻ എസ് എസ് വളണ്ടിയർ സോഹിത തുടങ്ങിയവർ സംസാരിച്ചു. വളണ്ടിയർ നിവേദിന്റെ നേതൃത്വത്തിൽ ലിംഗനീതി എന്ന വിഷയത്തിൽ സ്കിറ്റ് അവതരണവും നടന്നു.