Welcome to SREE NARAYANA COLLEGE KANNUR

  • sncollegekannur@gmail.com
  • 0497 - 2731085, Fax : 91- 497 - 2731400
What's Happening

Latest News

ലോക വയേയാജന അതിക്രമ അവബോധ ദിനം
ജില്ലാതല ഉദ്ഘാടനം മേയര്‍ നിര്‍വഹിച്ചു
ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക വയോജന അതിക്രമ അവബോധ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വഹിച്ചു. ആരോഗ്യമുള്ള കാലത്ത് സമൂഹത്തിന് വേണ്ടി നിരവധി സംഭാവന ചെയ്തവരാണ് ഇന്നത്തെ വയോജനങ്ങളെന്നും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാര്‍ - സാമൂഹിക സംവിധാനങ്ങള്‍ക്കുണ്ടെന്നും മേയര്‍ പറഞ്ഞു. എസ്.എന്‍ കോളേജില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനായി. തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി മുഖ്യാതിഥിയായി. മെയിന്റനന്‍സ് ട്രിബ്യൂണലും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് ഒരുക്കിയ 'ആര്‍ദ്ര ദീപം വീഡിയോ' ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. വയോജന സംരക്ഷണ പ്രതിജ്ഞ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ് ചൊല്ലിക്കൊടുത്തു. പരിപാടിയോടനുബന്ധിച്ച് എസ്.എന്‍ കോളേജ് ദത്തെടുത്ത ഗ്രാമത്തിലെ മുതിര്‍ന്ന പൗരത്വം ഉള്ള ശ്രീ ലക്ഷി യേയും50 വര്‍ഷത്തെ സന്ന്യാസ ജീവിതം പൂര്‍ത്തീകരിച്ച ഡി എസ് എസ് സിസ്റ്റര്‍ വിനീതയെയും ആദരിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പി ബിജു, ജില്ലാ വയോജന കമ്മിറ്റി മെമ്പര്‍മാരായ സി.പി ചാത്തുക്കുട്ടി, എ.ഒ പ്രസന്നന്‍, എസ്.എന്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ.പി പ്രശാന്ത്, എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പി നിധീഷ്, കേരള സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ സെക്രട്ടറി സി.കെ രഘുനാഥന്‍ നമ്പ്യാര്‍, എസ്.എന്‍ കോളേജ് യൂണിറ്റ് 20 എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.വി ജീഷ്ണ, എസ്.എന്‍ കോളേജ് യൂണിറ്റ് 21 എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി.കെ.വി രമേശന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എസ് സജിത, ഗവ. വൃദ്ധ സദനം സൂപ്രണ്ട് പി.ആര്‍ രാധിക തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഭരണകൂടം, എന്‍ എസ് എസ് യൂണിറ്റുകള്‍, കെ എസ് എസ് എം എന്നിവയുടെ സഹകരണത്തോടെ നടത്തിയ സംസ്ഥാനതല റീല്‍സ് മത്സരത്തില്‍ വിജയികളായ കെ.ആര്‍ സൗപര്‍ണിക, കെ.ആര്‍ ഋതുപര്‍ണിക എന്നിവര്‍ ജില്ലാ കലക്ടറില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.എസ് എൻ കോളേജ് കണ്ണൂർ , ഗവ: കോളേജ് കൃഷ്ണമേനോൻ എന്നിവരുടെ വയോജന അക്രമവിരുദ്ധ ബോധവത്കരണ നാടകവും സംഘടിപ്പിച്ചു.