ശ്രീനാരായണ കോളേജ് NSS യൂണിറ്റ് 20, 21-ന്റെ ആഭിമുഖ്യത്തിൽ വായന വാരാചരണത്തിന്റെ ഭാഗമായി പുസ്തക വിതരണം നടത്തി.
എസ്.എൻ കോളേജ് ഏറ്റെടുത്ത ദത്ത് ഗ്രാമത്തിലെ കിഴുത്തള്ളി വെസ്റ്റ് എൽ.പി സ്കൂളിൽ ജൂൺ 19-ാം തീയതി വ്യാഴാഴ്ച സംഘടിപ്പിച്ച ചടങ്ങിൽ NSS പ്രോഗ്രാം ഓഫീസർ ശ്രീമതി ഡോ. ജീഷ്ണ എം.വി സ്വാഗതം അർപ്പിച്ചു. എസ്.എൻ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.പി പ്രശാന്ത് പുസ്തകങ്ങൾ വിതരണം ചെയ്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി രജിത സി.സി അധ്യക്ഷസ്ഥാനം വഹിച്ചു. വിദ്യാരംഗം സ്കൂൾ ലെവൽ കോഡിനേറ്റർ ശ്രീമതി സുമ, സീനിയർ സ്റ്റാഫ് ശ്രീ കെ.കെ ജയരാജൻ, എസ്.എൻ കോളേജ് അധ്യാപകരായ ശ്രീ മനൂപ് , ശ്രീ അരുൺ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി കുട്ടികൾക്ക് മധുരവിതരണവും നടത്തി. NSS സെക്രട്ടറി അമൽജിത്ത് നന്ദി പറഞ്ഞു.