ജൂൺ 19 വായനദിനത്തോട് അനുബന്ധിച്ച വായനവാരാചരണത്തിന്റെ രണ്ടാം ഭാഗമായി "വീടൊരു വായനകൂട് " എന്ന ആശയത്തിൽ യാദവതെരു ദത്ത് ഗ്രാമത്തിലെ കുട്ടികൾക്കായി ജൂൺ 21 ന് SN കോളേജ് NSS unit 20, 21 ൻ്റെ ആഭിമുഖ്യത്തിൽ പുസ്തക വിതരണ പരിപാടി സംഘടിപ്പിച്ചു . പുസ്തകം അറിവിന്റെ കലവറയാണ്. ഓരോ പുസ്തകവും പുതിയൊരു ലോകത്തേക്കുള്ള വാതിലുകളാണ്. അതിലിരിക്കുന്ന ഓരോ പേജിലും നമുക്ക് അറിയാത്ത പുതിയ അറിവുകള്‍, അനുഭവങ്ങള്‍, വികാരങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. വായന വഴി ഒരാൾ ലോകം മുഴുവൻ സന്ദര്‍ശിക്കാനും, അന്യജീവിതങ്ങള്‍ അനുഭവിക്കാനും, തനിക്ക് ഒരിക്കലും നേരിടാനാകാത്ത സന്ദർഭങ്ങളിലേക്കും യാത്ര ചെയ്യാനുമാകും.വായനയാത്രാ പരിപാടിക്ക് NSS പ്രോഗ്രാം ഓഫീസർ Dr. ജീഷ്ണ എം വി സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ Dr. കെ പി പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഓഫീസ് സൂപ്രണ്ട് പ്രത്യുഷ് പുരുഷോത്തമൻ, യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ കെ ദിനേശൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഗ്രാമത്തിലെ കുട്ടികളായ അരുൺരാജ്, വിഷ്ണു, ധ്യാനകൃഷ്ണ, ആയുഷ്, ആദിഷ്, പ്രയാഗ, സങ്കീർത്ത് എന്നിവർക്ക് ഇരുപതോളം പുസ്തകങ്ങൾ കൈമാറി. വീട്ടിൽ ഒരു പുസ്തക ശാല ഉണ്ടാക്കി അവിടെ അറിവിൻ്റെ കലവറ ഉണ്ടാക്കുക എന്നതാണ് NSS ൻ്റെ ആശയം.പുസ്തകങ്ങൾ കൈമാറുന്നതോടെ കുട്ടികളുടെ മുഖത്ത് കാണപ്പെട്ട സന്തോഷം പരിപാടിക്ക് നിറം കൂട്ടി.