ശ്രീനാരായണ കോളേജ് എൻഎസ്എസ് യൂണിറ്റ് 20, 21 സംയുക്തമായി ജൂലൈ 23-ാം തീയതി ബുധനാഴ്ച ഡോൾഫിൻ സംരക്ഷണത്തിന്റെ ഭാഗമായി ഫേസ് പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.
ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.പി. പ്രശാന്ത് നിർവഹിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ജീഷ്ണ എം.വി സ്വാഗതം അർപ്പിച്ച ചടങ്ങിൽ എൻഎസ്എസ് പോഗ്രാം ഓഫീസർ ശ്രീമതി നിതന്യ ആർ , ശ്രീ രമേശ് സി.കെ.വി, ഡോ. രതിക, ഡോ. രമ്യ ബാലൻ, ശ്രീ.റിജുൽ എന്നിവർ ആശംസകളുമായി സാന്നിധ്യം വഹിച്ചു.
ഡോൾഫിനുകൾ ഉൾപ്പെടെയുള്ള ജലജീവികളുടെ സംരക്ഷണവും സമുദ്രപരിസ്ഥിതിയുടെ ആസ്തിത്വം നിലനിർത്തലും അനിവാര്യമാണെന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
ഡോൾഫിന്റെ ശാരീരിക ഘടന മുതൽ കടൽ മലിനീകരണം വരെ ഉൾക്കൊള്ളുന്ന പെയിന്റിംഗുകൾ അവതരിപ്പിക്കുകയും, “ജലജീവികളെ സംരക്ഷിക്കണം”, “മാലിന്യരഹിത സമുദ്രം” പോലുള്ള സമകാലീന സന്ദേശങ്ങളും മുദ്രാവാക്യങ്ങളും ഉയർത്തിക്കാട്ടുകയും ചെയ്തു. ഇത്തരത്തിലുള്ള വ്യത്യസ്തവും ബോധവത്കരണപരവുമായ ചിത്രങ്ങൾ മത്സരത്തിന്റെ പ്രധാന ആകർഷണമായി മാറി.
മത്സരഫലങ്ങൾ:
ഒന്നാം സ്ഥാനം: രണ്ടാം വർഷ ഫിസിക്സ് വിദ്യാർത്ഥികളായ മഞ്ജിമ .കെ, ഹൃദയ.ടി
രണ്ടാം സ്ഥാനം: ഇംഗ്ലീഷ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ നിഹാര എം, ദിയ ദിനേശ്. വി.വി
മൂന്നാം സ്ഥാനം: സുവോളജി രണ്ടാം വർഷ വിദ്യാർത്ഥിയായ ആദിത്യ എസ് നവജിത്ത് , മൈക്രോബയോളജി രണ്ടാം വർഷ വിദ്യാർത്ഥിയായ അർജിത്ത് കെ
പരിപാടിക്ക് എൻഎസ്എസ് സെക്രട്ടറി ചൈതന്യ നന്ദി അർപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും എൻഎസ്എസ് യൂണിറ്റുകൾ അഭിനന്ദിച്ചു.